Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SpiderManBrandNewDay

സ്പൈ​ഡ​ർ​മാ​ൻ ചിത്രത്തിൽനിന്ന് തന്‍റെ രം​ഗ​ങ്ങ​ൾ വെ​ട്ടി​മാ​റ്റിയതിൽ പ്രതികരണവുമായി നടി റൊസാ​രി​യോ ഡോ​സ​ൻ

ഗോളതരംഗമായി മാറിയ മാ​ർ​വ​ൽ സി​നി​മാ​റ്റി​ക് യൂ​ണി​വേ​ഴ്‌​സിന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്രം, സ്പൈ​ഡ​ർ​മാ​ൻ: ബ്രാ​ൻ​ഡ് ന്യൂ ​ഡേ എ​ന്ന സി​നി​മ​യി​ൽ താ​ൻ അ​ഭി​ന​യി​ച്ച സീനുകൾ വെ​ട്ടി​മാ​റ്റി​യ​താ​യി ന​ടി റൊ​സാ​രി​യോ ഡോ​സൻ. ഫാ​ൻ ഇ​വന്‍റി​ൽ ആ​രാ​ധ​ക​രു​മാ​യി സം​വ​ദി​ക്ക​വെ​യാ​ണ് താ​രം ഇക്കാര്യം വെളിപ്പെടുത്തിയത്.

എംസിയുവിന്‍റെ നെ​റ്റ്ഫ്ലി​ക്സ് പ​ര​മ്പ​ര​ക​ളാ​യ ഡെ​യ​ർ​ഡെ​വി​ൾ, ലൂ​ക്ക് കേ​ജ്, ദി ​ഡി​ഫ​ൻ​ഡേ​ഴ്സ് എ​ന്നി​വ​യി​ലൂ​ടെ ആരാധകപ്രശംസ പിടിച്ചുപറ്റിയ ക്ലെ​യ​ർ ടെം​പി​ൾ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് റൊ​സാ​രി​യോ അ​വ​ത​രി​പ്പി​ച്ച​ത്. ഏ​ത് സൂ​പ്പ​ർ​ഹീ​റോ​യ്ക്കൊ​പ്പ​മാ​ണ് ഇ​നി സ്ക്രീ​ൻ പ​ങ്കി​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത് എ​ന്ന ആ​രാ​ധ​കന്‍റെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യാ​ണ് താ​രം സ്പൈ​ഡ​ർ​മാ​ൻ ചി​ത്ര​ത്തി​ലെ അ​നു​ഭ​വം തുറന്നുപറഞ്ഞത്-

പു​തി​യ സ്പൈ​ഡ​ർ​മാ​ൻ സി​നി​മ​യിൽ അഭിനയിച്ചിരുന്നു. നിർഭാഗ്യവശാൽ തന്‍റെ രംഗം പിന്നീടു വെട്ടിമാറ്റി. വെട്ടിമാറ്റിയതിന്‍റെ കാരണം അറിയില്ല. രംഗ​ങ്ങ​ൾ വെ​ട്ടി​മാ​റ്റി​യ വി​വ​രം അ​മ്മ​യോ​ട് പ​റ​ഞ്ഞ​പ്പോ​ൾ, ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ൽ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ൾ ഇ​നി ഇ​ൻ​സ്റ്റഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്യാ​ൻ പ​റ്റി​ല്ല​ല്ലോ എ​ന്നാ​യി​രു​ന്നു അ​മ്മ​യു​ടെ പ്ര​തി​ക​ര​ണ​മെ​ന്നും താ​രം ത​മാ​ശ​യോ​ടെ കൂ​ട്ടി​ച്ചേ​ർ​ത്തു. രം​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​പ്പെ​ട്ടെ​ങ്കി​ലും, താ​ൻ മാ​ർ​വ​ൽ യൂ​ണി​വേ​ഴ്‌​സി​ന്‍റെ ഭാ​ഗ​മാ​ണ് എന്നതിൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഭാ​വി​യി​ൽ വീ​ണ്ടും ക്ലെ​യ​ർ ടെം​പി​ളാ​യി തി​രി​ച്ചെ​ത്താ​ൻ ക​ഴി​യു​മെ​ന്നാ​ണു പ്ര​തീ​ക്ഷ​യെ​ന്നും റോ​സാ​രി​യോ പ​റ​ഞ്ഞു.

ടോം ​ഹോ​ള​ണ്ട് നാ​യ​ക​നാ​യി എ​ത്തി​യ സ്പൈ​ഡ​ർ​മാ​ൻ: ബ്രാ​ൻ​ഡ് ന്യൂ ​ഡേ ബോ​ക്സ് ഓ​ഫീ​സി​ൽ വ​ൻ ത​രം​ഗ​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. ആ​ഗോ​ള​ത​ല​ത്തി​ൽ ഇ​തു​വ​രെ 1.5 ബി​ല്യ​ൺ ഡോ​ള​റി​ല​ധി​കം ക​ള​ക്ഷ​ൻ നേ​ടി​യ ചി​ത്രം, ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും വ​ലി​യ ഹിറ്റ് ആ‍യി മാറി. ഇന്ത്യയിൽ ചിത്രത്തിന്‍റെ കളക്ഷൻ 500 കോടിയും പിന്നിട്ടു കുതിക്കുകയാണ്.

Latest News

Corehub Up